പ്രധാനമന്ത്രി മോദിയെ ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുന്ന നോര്‍വേ പത്രത്തിന്റെ കാര്‍ട്ടൂണ്‍ ; വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം രൂക്ഷം
ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ ഒരു 'പാമ്പാട്ടികളുടെ നാടായി' മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
'കൂര്‍മ ബുദ്ധിക്കാരനും നേരിയ തോതില്‍ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യന്‍' എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്.
അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വേയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച നോര്‍വേയിലെ ഏറ്റവും വലിയ പത്രമായ 'ആഫ്റ്റന്‍പോസ്റ്റന്‍' വന്‍ വിവാദത്തില്‍. പ്രധാനമന്ത്രി മോദിയെ ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളില്‍ പിടിച്ചിരിക്കുന്നതുമായാണ് കാര്‍ട്ടൂണിലുള്ളത്. 'കൂര്‍മ ബുദ്ധിക്കാരനും നേരിയ തോതില്‍ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യന്‍' എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്.
ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ ഒരു 'പാമ്പാട്ടികളുടെ നാടായി' മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
'ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയോടും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളോടും മത്സരിക്കാന്‍ കഴിയാതെ വരുമ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തെടുക്കുന്ന അവസാനത്തെ ആയുധമാണ് ഇത്തരം വംശീയ അധിക്ഷേപങ്ങള്‍' എന്ന് ഉപയോക്താക്കള്‍ വിമര്‍ശിച്ചു. മുന്‍പ് 2022-ല്‍ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഇതേ രീതിയില്‍ പാമ്പാട്ടിയുടെ ചിത്രം ഉപയോഗിച്ച് പരിഹസിച്ചിരുന്നു. നോര്‍വേയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് തിരിച്ചു.