കോംഗോയില്‍ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്നു ; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

അയല്‍രാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഈ നീക്കം. 

 

കോംഗോയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ 'ബുണ്ടിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയല്‍രാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഈ നീക്കം. 

കോംഗോയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ 'ബുണ്ടിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്. ഇതുവരെ ഈ മേഖലയില്‍ മാത്രം 80 പേര്‍ മരിച്ചു. എട്ട് പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 246 പേര്‍ക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു മഹാമാരി അടിയന്തിരാവസ്ഥയല്ലെന്നും എന്നാല്‍ കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.