ട്യൂഷന് വന്ന ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ; വീഡിയോ പകര്‍ത്തി ; ടീച്ചര്‍ക്ക് 15 വര്‍ഷം വരെ തടവ്
ഇത്തരം സംഭവങ്ങള്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏല്‍പ്പിക്കുന്ന മാനസികാഘാതം ചില്ലറയല്ലെന്നും വിധിയില്‍ വ്യക്തമാക്കി.
താന്‍ ബോധത്തോടെ ചെയ്തതല്ലെന്നും മാനസികമായി പലവിധ ബുദ്ധിമുട്ടുകളുമുണ്ടെന്നുമായിരുന്നു ജോസ്ലിന്‍ കോടതിയില്‍ വാദിച്ചത്.
ട്യൂഷന്‍ പഠിപ്പിച്ച ആണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ഇതു വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ 27 കാരിയായ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. മിഷിഗണ്‍ സ്വദേശിയായ ജോസ്ലിന്‍ സാന്‍ റൊമനാണ് കോടതി നാലു മുതല്‍ 15 വര്‍ഷം വരെ ശിക്ഷ വിധിച്ചത്.
2023 ല്‍ വാട്ടര്‍ഫോര്‍ഡ് ടൗണ്‍ഷിപ്പിലെ ഓക്സൈസ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരിക്കവേയാണ് ജോസ്ലിന്‍ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ചത്. കുട്ടിയുമായി ലൈംഗീക ബന്ധം പുലര്‍ത്തുകയും ഇതു വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത വിവരം സഹപ്രവര്‍ത്തയോട് ജോസ്ലിന്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജോസ്ലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
താന്‍ ബോധത്തോടെ ചെയ്തതല്ലെന്നും മാനസികമായി പലവിധ ബുദ്ധിമുട്ടുകളുമുണ്ടെന്നുമായിരുന്നു ജോസ്ലിന്‍ കോടതിയില്‍ വാദിച്ചത്. പിഴവ് തിരുത്തി മുന്നോട്ട് പോകുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗീക താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും പദവിയും അധികാരവും ഉപയോഗിച്ചാണ് ഈ കൃത്യം യുവതി ചെയ്തതെന്നും അധ്യാപകര്‍ക്ക് കളങ്കമാണെന്നും കോടതി വിലയിരുത്തി. സമൂഹത്തിന് തന്നെ നാണക്കേടാണെന്നും ഇത്തരം സംഭവങ്ങള്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏല്‍പ്പിക്കുന്ന മാനസികാഘാതം ചില്ലറയല്ലെന്നും വിധിയില്‍ വ്യക്തമാക്കി.