അമേരിക്കയിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ് ; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി കസ്റ്റഡിയില്‍
അമേരിക്കയിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ് ; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി കസ്റ്റഡിയില്‍
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Jun 2, 2025, 06:42 IST
ഞായാറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
അമേരിക്കയിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബോള്‍ഡര്‍ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
ഞായാറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആക്രമണം ഭീകരവാദമെന്ന നിലയില്‍ അന്വേഷണം തുടങ്ങിയതായി എഫ്ബിഐ അറിയിച്ചു. ഇന്ധനം നിറച്ച കുപ്പികള്‍ ആണ് അക്രമത്തിന് ഉപയോഗിച്ചത്.