70കാരന്‍ മരിച്ചു ; മൃതദേഹത്തോടൊപ്പം ഒന്നരക്കോടിയുടെ ബെന്‍സും അടക്കം ചെയ്ത് കുടുംബം

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 8888 ലൈസന്‍സ് പ്ലേറ്റിന് കുറഞ്ഞത് 13.6 ലക്ഷം രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 1.49 കോടിരൂപ (15 ലക്ഷം യുവാന്‍) വിലമതിക്കുന്ന മെഡ്സിഡസ് ബെന്‍സാണ് മണ്ണില്‍ കുഴിച്ചിട്ടത്.

ചൈനയില്‍ വയോധികന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മൃതദേഹത്തോടൊപ്പം അടക്കം ചെയ്തത് ഒന്നരക്കോടിയുടെ ബെന്‍സ്. വടക്കന്‍ ലിയോണിങ് പ്രവിശ്യയിലാണ് സംഭവം. കാറുകളോട് പ്രിയമുള്ള എഴുപതുകാരന്റെ മൃതദേഹത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ കുടുംബം ബെന്‍സും അടക്കം ചെയ്തത്. 1.49 കോടിരൂപ (15 ലക്ഷം യുവാന്‍) വിലമതിക്കുന്ന മെഡ്സിഡസ് ബെന്‍സാണ് മണ്ണില്‍ കുഴിച്ചിട്ടത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 8888 ലൈസന്‍സ് പ്ലേറ്റിന് കുറഞ്ഞത് 13.6 ലക്ഷം രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാറിനെ ചുവന്ന തുണി പുതപ്പിച്ചായിരുന്നു അടക്കം. വശങ്ങളിലെ കണ്ണാടികളില്‍ ചുവന്ന റിബണുകളും കെട്ടിയിരുന്നു. സംസ്‌കാരം കഴിഞ്ഞതോടെ വാഹനം കുഴിച്ചിടാന്‍ സഹായിച്ചവര്‍ക്ക് 6812 രൂപയും കുടുംബം സമ്മാനമായി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 
സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തുകയും ചെയ്തു. വന്‍ വിമര്‍ശനമുയര്‍ന്നതോടെ പൊതുമാപ്പും പിഴയും ശിക്ഷയായി നല്‍കുമെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്.