വഞ്ചനാ കേസില്‍ തെറാനോസിന്റെ സ്ഥാപക എലിസബത്ത് ഹോംസിന് 11 വര്‍ഷം തടവ്

 

തന്റെ കമ്പനിയുടെ രക്തപരിശോധനാ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തിയെക്കുറിച്ച് നിക്ഷേപകരെ കബളിപ്പിച്ചതിനാണ് കോടതി ഉത്തരവ്.
 

വഞ്ചനാക്കേസില്‍ തെറാനോസിന്റെ മുന്‍ സിഇഒ എലിസബത്ത് ഹോംസിന് 11 വര്‍ഷത്തിലേറെ തടവ് ശിക്ഷ. തന്റെ കമ്പനിയുടെ രക്തപരിശോധനാ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തിയെക്കുറിച്ച് നിക്ഷേപകരെ കബളിപ്പിച്ചതിനാണ് കോടതി ഉത്തരവ്. നിക്ഷേപകരെ കബളിപ്പിച്ചതിനും സാങ്കേതികവിദ്യയെക്കുറിച്ച് നുണ പറഞ്ഞതിനും മൂന്ന് മാസത്തെ വിചാരണയ്ക്ക് ശേഷം ജനുവരിയില്‍ എലിസബത്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
കാലിഫോര്‍ണിയ കോടതിയുടേതാണ് വിധി.19ാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ഹോംസ് തെറാനോസ് ആരംഭിച്ചത്. രോഗനിര്‍ണ്ണയത്തില്‍ ഒരു വിപ്ലവം കൊണ്ടുവരാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടതിന് ശേഷം അതിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു. എന്നാല്‍ ഹോംസ് പറഞ്ഞ സാങ്കേതികവിദ്യ പ്രവര്‍ത്തിച്ചില്ല. പിന്നീട് 2018ഓടെ കമ്പനി പിരിച്ചുവിട്ടു.ഒരു കാലത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന് അറിയപ്പെട്ടിരുന്ന ഹോംസ് അപ്പീല്‍ നല്‍കാനിരിക്കുകയാണ്.