ലോകത്തിലെ പിശുക്കിയായ കോടീശ്വരി

 

പലതരത്തിലുള്ള കോടിശ്വരികളെ നമ്മൾ കണ്ടിട്ടുണ്ട്. ആർഭാടങ്ങളുടെ നടുവിൽ കഴിയുന്ന കോടിശ്വരിമാരെ കണ്ടിട്ടുണ്ടെങ്കിലും പിശുക്കിയായ കോടീശ്വരിയെ നമ്മൾ കണ്ടിട്ടില്ല. ഇപ്പോളിതാ അമേരിക്കയിലെ അറുപിശുക്കിയായ എയ്മീ എലിസബത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു.അമ്പതു വയസുകാരിയായ എയ്മീ എലിസബത്തിന് പണം ചിലവഴിക്കാൻ മടിയാണെന്ന് എയ്മീ തന്നെ പറയുന്നു. അമേരിക്കയിലെ ലാസ്വേഗാസിലാണ് ഇവർ താമസിക്കുന്നത്. ഭക്ഷണത്തിന് പോലും ചിലവ് ചുരുക്കിയാണ് അവർ ജീവിക്കുന്നത്.

അതിനായി പൂച്ചക്കുള്ള ഭക്ഷണമാണ് താൻ കഴിക്കുന്നതെന്നും എയ്മി വെളിപ്പെടുത്തി. ഇതേ ഭക്ഷണം തന്നെയാണ് വിരുന്നുകാർക്കും നൽകാറ്. തന്റെ ചെലവു ചുരുക്കൽ രീതികളും പിശുക്കും ആളുകൾക്ക് ഇഷ്ടപെടണമെന്നില്ല.മാസം ആയിരം ഡോളറാണ് എയ്മിയുടെ ചെലവ്. അതിൽ നിന്ന് ഒരു രൂപ പോലും കൂടാൻ എയ്മി സമ്മതിക്കില്ല. അതുകൊണ്ട് തന്നെ വീട്ടിലേക്ക് പുതുതായി ഒരു സാധനം പോലും വാങ്ങാനോ, ഉള്ളത് കളയാനോ എയ്മി തയാറല്ല.ഒന്നാമത്തേത് വാട്ടർ ഹീറ്ററിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഹീറ്റർ ചൂടാവാൻ എടുക്കുന്ന സമയത്തിൽ നിന്ന് ഒരുമിനിറ്റ് പോലും അധികമായി മീറ്റർ പ്രവർത്തിക്കാൻ എയ്മി സമ്മതിക്കില്ല. ഇതിലൂടെ മാത്രം താൻ എൺപത് ഡോളറാണ് ലാഭിക്കുന്നത് എന്നും അവർ പറയുന്നു.