നയേറ അഷ്‌റഫിന്റെ കൊലപാതകത്തിന് കാരണം പര്‍ദ ധരിക്കാതിരുന്നത് ; വിവാദ പ്രസ്താവനയുമായി ടെലിവിഷന്‍ അവതാകരന്‍

നയേറ അഷ്‌റഫിന്റേത് പോലൊരു മരണം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ 'മുഴുവനായും മൂടിക്കെട്ടി നടക്കണം' എന്നായിരുന്നു മബ്‌റൂക്കിന്റെ വാക്കുകള്‍.
 
മബ്‌റൂക് ആട്ടിയ എന്ന അവതാരകനാണ് വിവാദ പ്രസ്താവന നടത്തിയത്. അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കൂടിയാണ് മബ്‌റൂക്.

ഈജിപ്തിലെ മന്‍സൂറ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി നയേറ അഷ്‌റഫിന്റെ കൊലപാതകത്തിന് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ടെലിവിഷന്‍ അവതാരകന് നേരെ രൂക്ഷ വിമര്‍ശനം. നയേറ അഷ്‌റഫിന്റെ കൊലപാതകത്തിന് കാരണമായി പര്‍ദ ധരിക്കാത്തത് ചൂണ്ടിക്കാട്ടിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. മബ്‌റൂക് ആട്ടിയ എന്ന അവതാരകനാണ് വിവാദ പ്രസ്താവന നടത്തിയത്.  അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കൂടിയാണ് മബ്‌റൂക്.

നയേറ അഷ്‌റഫിന്റേത് പോലൊരു മരണം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ 'മുഴുവനായും മൂടിക്കെട്ടി നടക്കണം' എന്നായിരുന്നു മബ്‌റൂക്കിന്റെ വാക്കുകള്‍. സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതും മുടി കാണിച്ച് നടക്കുന്നതുമുണ്ടാകുമ്പോള്‍ പുരുഷന്മാര്‍ നിങ്ങള്‍ വേട്ടയാടും. നിങ്ങളെ കൊലപ്പെടുത്തും.

ഒരു സ്ത്രീ ജീവനോടെയിരിക്കണമെങ്കില്‍ അവര്‍ പര്‍ദ ധരിച്ച് നടക്കണം. 'പുരുഷന്മാരെ പ്രകോപിക്കാത്ത' തരത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കണം. നിങ്ങള്‍ രാക്ഷസന്മാര്‍ക്കിടയിലാണ് ജീവിക്കുന്നത്. നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് വിലപ്പെട്ടതാണെങ്കില്‍ മൂടിക്കെട്ടിയ ചാക്ക് പോലുള്ള പര്‍ദകള്‍ ധരിക്കണം'. മബ്‌റൂക്ക് പറഞ്ഞു.
പ്രസ്താവന വിവാദമായിരിക്കുകയാണ്.