ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റ്
 

അബുദാബി : ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡൻറായി തിരഞ്ഞെടൂത്തു. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. അബുദാബി കിരീടാവകാശിയെന്ന നിലയിൽ യുഎഇ പ്രസിഡന്റ് സ്ഥാനത്തിന്റെ പിന്തുടർച്ചാവകാശി കൂടിയാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം അന്തരിച്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്ഥാനലബ്ധി. ഷെയ്ഖ് ഖലീഫയുടെ അർധ സഹോദരനാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ ഉപസർവസൈന്യാധിപൻ കൂടിയായ അദ്ദേഹമാണ് ഷെയ്ഖ് ഖലീഫ രോഗബാധിതനായതോടെ അദ്ദേഹത്തിനുവേണ്ടി ഭരണം നിയന്ത്രിച്ചിരുന്നത്.