യുക്രൈനില്‍ യുദ്ധം ശക്തമാക്കി റഷ്യ

മരിയുപോളിലെ സ്ഥിതിഗതികള്‍ 'മനുഷ്യത്വരഹിതം' എന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി
 
കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി സേന തകര്‍ത്തു.

യുക്രൈന്‍ അധിനിവേശത്തിന്റെ എട്ടാം ആഴ്ചയിലും ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി സേന തകര്‍ത്തു. അതേസമയം മരിയുപോളിലെ സ്ഥിതിഗതികള്‍ 'മനുഷ്യത്വരഹിതം' എന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു.

വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ കനത്ത ഷെല്ലാക്രമണം നടന്നതായി യുക്രൈന്‍ സ്ഥിരീകരിച്ചു. നഗരത്തിന്റെ മധ്യഭാഗത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 5 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളില്‍ നടന്ന ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മേയര്‍ ഇഹോര്‍ തെരെഖോവ് അറിയിച്ചു.