ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; രണ്ട് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

 

ഗസ്സയിൽ തുടർച്ചയായ രണ്ടാംദിവസവും ഇസ്രായേൽ ആക്രമണം തുടരുന്നു. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതോടെ രണ്ടു ദിവസത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 12 ആയി. 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റാമല്ല, ഹെബ്രോൺ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇന്നലെ രാത്രി വൈകിയും ഗസ്സയിലെ ജനാധിവാസകേന്ദ്രങ്ങൾക്കുനേരെയും ആക്രമണം തുടർന്നു. തിരിച്ചടിയായി നിരവധി റോക്കറ്റുകൾ ഗസ്സയുടെ ഭാഗത്തുനിന്ന് ഇസ്രായേൽ പ്രദേശങ്ങളിലും പതിച്ചിട്ടുണ്ട്. ഇതിലാണ് രണ്ട് ഇസ്രായേലികൾക്ക് പരിക്കേറ്റത്.20ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഘർഷം അവസാനിപ്പിക്കുന്നതിനായി മാധ്യസ്ഥശ്രമം തുടരുകയാണെന്ന് ഈജിപ്ത് വ്യക്തമാക്കി.