ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക്; ആശങ്ക അറിയിച്ച് ഇന്ത്യ

ഓഗസ്റ്റ് 11ന് 'യുവാന്‍ വാങ് 5' ക്ലാസ് ട്രാക്കിംഗ് കപ്പല്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തും
 
. തായ്വാനുമായി യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.

ശ്രീലങ്കന്‍ തുറമുഖത്തേക്ക് നീങ്ങുന്ന ചൈനീസ് കപ്പല്‍ ഇന്ത്യയുടെ സുരക്ഷ ആശങ്ക ഉയര്‍ത്തുന്നു. ബാലിസ്റ്റിക് മിസൈലുകളും, സാറ്റ്‌ലൈറ്റുകളും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ചൈനീസ് കപ്പലാണ് ശ്രീലങ്കന്‍ തീരത്തേക്ക് അടക്കുന്നത്. തായ്വാനുമായി യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ഓഗസ്റ്റ് 11ന് 'യുവാന്‍ വാങ് 5' ക്ലാസ് ട്രാക്കിംഗ് കപ്പല്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തും. 400 പേരാണ് കപ്പലിലുള്ളത്. കപ്പലിലെ പാരാബോളിക് ട്രാക്കിംഗ് ആന്റിനകളും വിവിധ സെന്‍സറുകളും ഉപഗ്രഹങ്ങളുടെ അടക്കം സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ളതാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലിന്റെ വിന്യാസത്തിലൂടെ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും ദൂരപരിധി മനസിലാക്കാനും ചൈനയ്ക്ക് കഴിയും.