ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം

ആഷെ പ്രവിശ്യയിലെ സിങ്കില്‍ നഗരത്തിന് 48 കിലോമീറ്റര്‍ തെക്കുകിഴക്ക് 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. 
 

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആഷെ പ്രവിശ്യയിലെ സിങ്കില്‍ നഗരത്തിന് 48 കിലോമീറ്റര്‍ തെക്കുകിഴക്ക് 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. 
പ്രാദേശിക സമയം രാവിലെ 6.30നാണ് സംഭവം. ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.