ആമസോണില്‍ വെയര്‍ഹൗസ് തൊഴിലാളികളും സമരത്തില്‍

കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം നിരവധി നഴ്‌സുമാരടക്കം പണിമുടക്കിയിരുന്നു
 

ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ സമരത്തിലേക്ക്.  മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ആദ്യമായി ബ്രിട്ടനില്‍ പണിമുടക്കിയത്. 

കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം നിരവധി നഴ്‌സുമാരടക്കം പണിമുടക്കിയിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ വിഭാഗവും പണിമുടക്കുന്നത്. ബര്‍മിങ്ഹാമിനു സമീപമുള്ള കവന്‍ട്രിയിലെ ആമസോണ്‍ കേന്ദ്രത്തിലെ തൊഴിലാളികളാണ് പണിമുടക്കിയത്. ഉയര്‍ന്ന ഭക്ഷണ, ഊര്‍ജ വിലകള്‍ കാരണം നഴ്‌സുമാര്‍, ആംബുലന്‍സ് തൊഴിലാളികള്‍, ട്രെയിന്‍ ഡ്രൈവര്‍മാര്‍, അതിര്‍ത്തി ജീവനക്കാര്‍, ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, അധ്യാപകര്‍, തപാല്‍ ജീവനക്കാര്‍ എന്നിവര്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളില്‍ പണിമുടക്കിയിരുന്നു.