99 ശതമാനം വിഷയങ്ങളിലും ധാരണയായി ; ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍
മുംബൈയില്‍ നടന്ന സിറ്റി ഇന്‍വെസ്റ്റര്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടര ശതമാനം താരിഫ് ശുപാര്‍ശ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും 60-ലധികം രാജ്യങ്ങള്‍ക്ക് ഇത് ബാധകമാണെന്നുമാണ് സെര്‍ജിയോ ഗോറിന്റെ വിശദീകരണം.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നും യുഎസ്. 99 ശതമാനം വിഷയങ്ങളിലും ധാരണയായെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു. ബാക്കിയുള്ള ഒരു ശതമാനം വിഷയങ്ങളിലെ തര്‍ക്കം പെട്ടെന്ന് തീര്‍ക്കാനാണ് ചര്‍ച്ചകള്‍ തുടരുന്നതെന്നും ഏതാനും ആഴ്ചകളില്‍ ഇത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.
മുംബൈയില്‍ നടന്ന സിറ്റി ഇന്‍വെസ്റ്റര്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും ഇത് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടര ശതമാനം താരിഫ് ശുപാര്‍ശ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും യൂറോപ്യന്‍ യൂണിയന്‍, കാനഡ, മെക്‌സിക്കോ, ജപ്പാന്‍ ഉള്‍പ്പെടെ 60-ലധികം രാജ്യങ്ങള്‍ക്ക് ഇത് ബാധകമാണെന്നുമാണ് സെര്‍ജിയോ ഗോറിന്റെ വിശദീകരണം. അമേരിക്കയില്‍ നിന്നുള്ള സംഘം വ്യാപാരക്കരാറില്‍ ഇന്നും ചര്‍ച്ച തുടരും.