യുക്രെയ്ന്‍ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ 4 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
യുക്രെയ്ന്‍ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ 4 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇത്തരം നടപടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
യുക്രെയ്‌നിലെ ഒഡേസ തുറമുഖത്തുനിന്ന് പുറപ്പെട്ട ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് നാവികര്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സിവിലിയന്‍ ചരക്കുകപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇത്തരം നടപടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഖില്‍ ജോയന്‍, ഗുര്‍പ്രീത് സിങ് ഭട്ട്, ജഗന്‍ സിങ്, അഭിഷേക് നിഷാദ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു മലയാളി നാവികന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ആകെ 17 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരായിരുന്നു. ഒന്‍പതുപേരുടെ മരണം കപ്പല്‍ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.