ഹോര്‍മുസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താന്‍ കാത്ത് 34 കപ്പലുകള്‍

ഇന്നലെ ദിഷ എന്ന കപ്പല്‍ 62370 ടണ്‍ എല്‍എന്‍ജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്.

യുഎസ് - ഇറാന്‍ ധാരണയ്ക്ക് പിന്നാലെ ഹോര്‍മുസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താന്‍ കാത്ത് 34 കപ്പലുകള്‍. ഇന്ധനവും രാസവളവും അടക്കം ഇന്ത്യയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ട കപ്പലുകളാണ് അവ. മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെങ്കിലും കപ്പല്‍ ഗതാഗത കമ്പനികള്‍ ജാഗ്രത തുടരുകയാണ്. ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. ഇന്നലെ ദിഷ എന്ന കപ്പല്‍ 62370 ടണ്‍ എല്‍എന്‍ജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. കരാര്‍ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജനീവയില്‍ വെച്ച് അമേരിക്കയും ഇറാനും കരാറില്‍ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം.