ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് 22 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തായ്‌ലൻഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തില്‍ 22 പേർക്ക് ദാരുണാന്ത്യം.അപകടത്തില്‍ 30 ഓളം പേർക്ക് പരിക്കേറ്റു.

 

അതിവേഗ റെയില്‍ പാളം നിർമ്മാണത്തിന് അടിയിലൂടെ പോകവേയാണ് നിർമാണത്തിലിരുന്ന മേല്‍പ്പാലത്തില്‍ നിന്നും ക്രെയിൻ തീണ്ടിക്ക് മുകളിലേക്ക് വീണത്.

ബാങ്കോക്ക്: തായ്‌ലൻഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തില്‍ 22 പേർക്ക് ദാരുണാന്ത്യം.അപകടത്തില്‍ 30 ഓളം പേർക്ക് പരിക്കേറ്റു.

ബാങ്കോക്കിന് 230 കിലോമീറ്റർ വടക്കുകിഴക്കായി നഖോണ്‍ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയില്‍ ഇന്ന് അപകടമുണ്ടായത്. അതിവേഗ റെയില്‍ പാളം നിർമ്മാണത്തിന് അടിയിലൂടെ പോകവേയാണ് നിർമാണത്തിലിരുന്ന മേല്‍പ്പാലത്തില്‍ നിന്നും ക്രെയിൻ തീണ്ടിക്ക് മുകളിലേക്ക് വീണത്.

ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് പതിച്ചത്. അപകടത്തില്‍ ഒരു ബോഗി പൂർണ്ണമായും തകരുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്തു.  ട്രെയിനിന് തീപിടിച്ചെങ്കിലും ഉടനെ തന്നെ അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി