ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ 2 കുവൈത്ത് സൈനികക്ക് ദാരുണാന്ത്യം 

നാവികസേനയിലെ സർജന്‍റ് വലീദ് മജീദ് സുലൈമാൻ, സർജന്‍റ് അബ്ദുൽ അസീസ് അബ്ദുൽ മൊഹ്സിൻ ദാഅ്ജൽ നാസർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു

 

കുവൈത്ത്: ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രണ്ട് കുവൈത്ത് സൈനികർ കൊല്ലപ്പെട്ടു. നാവികസേനയിലെ സർജന്‍റ് വലീദ് മജീദ് സുലൈമാൻ, സർജന്‍റ് അബ്ദുൽ അസീസ് അബ്ദുൽ മൊഹ്സിൻ ദാഅ്ജൽ നാസർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും വിജകരമായി കണ്ടെത്തി പ്രതിരോധിക്കാൻ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. വ്യോമാക്രമണ ഭീഷണിക്കെതിരേ അതീവ ജാഗ്രതയോടെയുള്ള നടപടികളാണ് സൈന്യം തുടരുന്നത്.

സൈനിക നടപടിയിൽ കുവൈത്ത് സൈന്യത്തിലെ 27 പേർക്ക് പരുക്കേറ്റതായി മന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 2 പേരുടെ ചികിത്സ നടക്കുകയാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.