നേപ്പാൾ വിമാനാപകടത്തില്‍  18 പേർ മരിച്ചു; രക്ഷപ്പെട്ടത് പൈലറ്റ് മാത്രം

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ
 
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ

കാഠ്മണ്ഡു: നേപ്പാളിൽ ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ട വിമാനത്തിലെ 19 യാത്രക്കാരിൽ 18
പേരും മരിച്ചതായി റിപ്പോർട്ട്. പൈലറ്റ് മനീഷ് ഷാക്യ (37) മാത്രമാണ് രക്ഷപ്പെട്ടത്. ഇ​ദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു
സംഭവം. റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. 2003ൽ നിർമിച്ച സൗര്യ
എയർലൈൻസിന്റെ എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടത്.

പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ത്രിഭുവൻ ഇന്റർനാഷനൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ കുബർഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.