ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കാത്തിരിക്കുന്നത് 18 ഇന്ത്യന്‍ കപ്പലുകള്‍ ; രണ്ട് കപ്പലുകള്‍ക്ക് ഇന്നലെ അനുവാദം ലഭിച്ചു

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ നാല് എല്‍പിജി ടാങ്കറുകളാണ്.

 

നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ ഹോര്‍മുസില്‍ തുടരുന്നുണ്ട്.

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്നലെ അനുവാദം ലഭിച്ചത് എല്‍പിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആര്‍ എന്നിവയ്ക്കാണ്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബല്‍ യുണൈറ്റഡ് എല്‍പിജി കമ്പനിയുടേതാണ്. 

നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ ഹോര്‍മുസില്‍ തുടരുന്നുണ്ട്. നിലവില്‍ കടലിടുക്കില്‍ ഉള്ളത് 18 ഇന്ത്യന്‍ കപ്പലുകളാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ നാല് എല്‍പിജി ടാങ്കറുകളാണ്. പിന്നാലെ ഇന്നലെ രണ്ട് ടാങ്കറുകള്‍ക്ക് കൂടി അനുമതി ലഭിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തില്‍ ഇടപെട്ടിട്ടുണ്ട്.