ഷവറില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

ഗ്രീസിലെ കീമോലോസിലെ വസതിയില്‍ വച്ചാണ് അപകടമുണ്ടായത്. 

 

അയര്‍ലന്‍ഡ് സ്വദേശിയായ 17കാരന്‍ അലക്‌സ് മക്കീയാണ് ഗ്രീസില്‍ അവധി ആഘോഷത്തിനിടെ അതിദാരുണമായി മരണപ്പെട്ടത്.

അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറില്‍ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന് ദാരുണാന്ത്യം. അയര്‍ലന്‍ഡ് സ്വദേശിയായ 17കാരന്‍ അലക്‌സ് മക്കീയാണ് ഗ്രീസില്‍ അവധി ആഘോഷത്തിനിടെ അതിദാരുണമായി മരണപ്പെട്ടത്. ഗ്രീസിലെ കീമോലോസിലെ വസതിയില്‍ വച്ചാണ് അപകടമുണ്ടായത്. 

അയര്‍ലന്‍ഡിലെ കോര്‍ക്ക് സ്വദേശിയാണ് അലക്‌സ്. അപകടം നടക്കുന്ന സമയത്ത് അലക്‌സ് താമസിച്ചിരുന്ന വീട്ടില്‍ അമ്മയും ഉണ്ടായിരുന്നു. ഇവര്‍ക്കും ഷോക്കേറ്റെങ്കിലും ജീവന്‍ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിലെ വാട്ടര്‍ ഹീറ്ററിലെ വയറിംഗ് തകരാറും ഫ്യൂസ് ബോക്‌സിലെ സുരക്ഷാ വാല്‍വിനുണ്ടായ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സംസാരശേഷിയില്ലാത്ത ഓട്ടിസം ബാധിതരായ വ്യക്തികള്‍ക്കായി 'ബംബിള്‍ബീ' എന്ന കമ്മ്യൂണിക്കേഷന്‍ സിസ്റ്റം വികസിപ്പിച്ചെടുത്ത് ഈ വര്‍ഷം അയര്‍ലന്‍ഡില്‍ നടന്ന യംഗ് സയന്റിസ്റ്റ് ടെക്‌നോളജി എക്‌സിബിഷനില്‍ അലക്‌സും സഹപാഠികളും ചേര്‍ന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു.