ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ഉത്സവം ; അറിയാം കൃഷ്ണനും വിഷുവും തമ്മിലുള്ള ബന്ധം
വീണ്ടുമൊരു വിഷുക്കാലം വന്നെത്തി. മീനവെയിലിൽ മഞ്ഞ കൊന്നകൾ പൂക്കുന്ന വിഷു വരാനിരിക്കുന്ന വസന്തകാലത്തിന്റെ പടിവാതിലാണ്. മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു ഒരു പുതിയ ആരംഭത്തിന്റെ തുടക്കമാണ്. വിഷുപ്പുലരിയിൽ വിഷുക്കണി കണ്ട് ഒരു വർഷം മുഴുവൻ ഐശ്വര്യത്തിലേക്കും സമ്പൽസമൃദ്ധിയിലേക്കും കൺതുറക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണ് പാരകേൾക്കുന്നത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരൻറെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു.
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭസ്വാൻ, അരുണൻ ആദിയായ അസുര പ്രമുഖരെയെല്ലാം അവർ നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
മറ്റൊന്ന്, രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യൻ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തിൽ ജനങ്ങൾക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തെ പറ്റിയും ചില കഥകൾ പ്രചാരത്തിൽ ഉണ്ട്.കലി വർഷ ഗണനയിൽ വർഷത്തിൻ്റെ ആദ്യദിനം ആണ് വിഷു ദിനമായി ആഘോഷിക്കപ്പെടുന്നത്. ശ്രീകൃഷ്ണ ഭഗവാൻറെ സ്വർഗാരോഹണത്തിന് അടുത്ത ദിവസം മുതലാണ് കലി വർഷ ആരംഭം എന്ന് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാള പുതുവർഷവും കൃഷ്ണനും തമ്മിൽ ബന്ധം വന്നു.