വിഷുക്കണിയും കൈനീട്ടവും പ്രത്യേക പൂജകളും ; വർണാഭമായി കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ വിഷു ആഘോഷം
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിച്ച വിഷു ആഘോഷങ്ങൾ വർണാഭമായി. 15-ന് വിഷു ദിനത്തിൽ രാവിലെ 9 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഉഷപൂജ, വിഷുക്കണി ദർശനം, വിഷു കൈനീട്ടം, പ്രത്യേക പൂജ, ഉച്ചപൂജ എന്നിവ നടത്തി ഉച്ചയ്ക്ക് 12.30ന് നട അടച്ചു. വൈകുന്നേരം 4 മണിക്ക് വീണ്ടും നട തുറന്ന് മഹാസുദർശന പൂജയും പ്രദോഷ പൂജയും നടന്നു.
ലണ്ടൻ : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിച്ച വിഷു ആഘോഷങ്ങൾ വർണാഭമായി. 15-ന് വിഷു ദിനത്തിൽ രാവിലെ 9 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഉഷപൂജ, വിഷുക്കണി ദർശനം, വിഷു കൈനീട്ടം, പ്രത്യേക പൂജ, ഉച്ചപൂജ എന്നിവ നടത്തി ഉച്ചയ്ക്ക് 12.30ന് നട അടച്ചു. വൈകുന്നേരം 4 മണിക്ക് വീണ്ടും നട തുറന്ന് മഹാസുദർശന പൂജയും പ്രദോഷ പൂജയും നടന്നു.
വൃന്ദാവൻ ഭജൻസ് യു.കെ അവതരിപ്പിച്ച ഭക്തിഗാനമേളയും, ശ്രീമതി ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിൽ ദക്ഷിണ യു.കെ അവതരിപ്പിച്ച നൃത്തനൃത്ത്യ കലാവിരുന്നും സായാഹ്നത്തെ സജീവമാക്കി. ദീപാരാധനയ്ക്കും രാത്രി 8 മണിക്ക് അത്താഴപൂജയ്ക്കും ശേഷം ചടങ്ങുകൾ സമാപിച്ചു.
അരുൺ കൈമളും വിഘ്‌നേഷ് നാഗരാജനും നയിച്ച വൃന്ദാവൻ ഭജൻസ് യുകെയുടെ ഭക്തിഗാനമേളയും ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിൽ ദക്ഷിണ യുകെ അവതരിപ്പിച്ച നൃത്തനൃത്ത്യ കലാവിരുന്നും സായാഹ്നത്തെ സജീവമാക്കി. ദീപാരാധനയ്ക്കും രാത്രി 8 മണിക്ക് അത്താഴപൂജയ്ക്കും ശേഷം ചടങ്ങുകൾ സമാപിച്ചു.
അഭിജിത്ത് , താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ എന്നിവർ പൂജകൾക്ക് പ്രധാന കാർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കർമികത്വം വഹിച്ചു. സാംസ്ക്കാരിക പരിപാടികൾക്ക് അനൂപ്, മൃദുല, ചിത്ര ലക്ഷ്മി എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി. വിഷു സദ്യക്ക് കെന്റ് ഹിന്ദു സമാജത്തിലെ വനിതകൾ നേതൃത്വം നൽകി.