വിഷുവിന് പൂർണ്ണ മധുരം ; നാടൻ രുചിയിൽ ചക്ക പ്രഥമൻ തയ്യാറാക്കാം 

    പഴുത്ത ചക്ക   - പകുതി 
    വെള്ളം            - 1/2 കപ്പ് 
    ശർക്കര            - 300 ഗ്രാം 
    തേങ്ങാപ്പാൽ  - 1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
 


ചേരുവകൾ 

    പഴുത്ത ചക്ക   - പകുതി 
    വെള്ളം            - 1/2 കപ്പ് 
    ശർക്കര            - 300 ഗ്രാം 
    തേങ്ങാപ്പാൽ  - 1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
    നെയ്യ്                 - 1 ടേബിൾസ്പൂൺ 
    ചുക്കും ജീരകവും പൊടിച്ചത് - 1 ടീസ്പൂൺ 
    ഏലയ്ക്കാപ്പൊടി - 1/ 4  ടീസ്പൂൺ 
    ഉപ്പ്                    - 1 നുള്ള് 
    കശുവണ്ടി          - 15 എണ്ണം 
    ഉണക്ക മുന്തിരി  - 15 എണ്ണം 
    തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം 

ചക്ക ചുളകൾ ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞെടുത്ത ശേഷം അരക്കപ്പ് വെള്ളം ചേർത്ത് ഒരു കുക്കറിൽ രണ്ട് വിസിലിൽ വേവിച്ചെടുക്കാം.

ഒരു ഉരുളിയിൽ അല്പം നെയ്യ് ചേർത്തു ചൂടായി വരുമ്പോൾ വേവിച്ചു വച്ച ചക്ക ചേർത്തു വെള്ളം വറ്റി വരുന്നതു വരെ ചെറിയ തീയിൽ വഴറ്റി എടുക്കാം. ശേഷം ശർക്കര മധുരം അനുസരിച്ചു ചേർത്ത് ഇളക്കി വഴറ്റി എടുക്കാം.

നന്നായി വഴണ്ടു വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കി കുറുക്കി എടുക്കാം.  ഇനി ഇതിലേക്കു ചുക്കും  ജീരകവും പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേർത്തു കൊടുക്കാം. ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാം.

ഒന്നാം പാൽ ചേർത്തു ചൂടായി വരുമ്പോൾ നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും  ഉണക്ക മുന്തിരിയും തേങ്ങാക്കൊത്തും വിതറി തീ അണച്ച് വാങ്ങി വയ്ക്കാം. രുചികരമായ ചക്ക പ്രഥമൻ തയാർ.