പട്ടുടുത്ത് മസിലുരുട്ടി കല്യാണപ്പെണ്ണ്; വൈറലാണ് വധു
പട്ടുടുത്ത് പൊന്നണിഞ്ഞ് മുല്ലപ്പൂ ചൂടി വരുന്ന കല്യാണപ്പെണ്ണിനെ നമുക്ക് സുപരിചിതമാണ്
Mar 5, 2025, 17:34 IST
പട്ടുടുത്ത് പൊന്നണിഞ്ഞ് മുല്ലപ്പൂ ചൂടി വരുന്ന കല്യാണപ്പെണ്ണിനെ നമുക്ക് സുപരിചിതമാണ്. ഇതേവേഷം ധരിച്ചെത്തുന്നത് ബോഡി ബിൽഡറായ വധുവാണെങ്കിലോ? ചിത്ര പുരുഷോത്തം എന്ന ബോഡിബിൽഡറാണ് വൈറൽ താരം. വിവാഹദിവസത്തെ ചിത്രയുടെ ലുക്ക് ആണ് സോഷ്യൽമീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. കർണാടക സ്വദേശിനിയാണ് വധു.
പരമ്പരാഗത വേഷത്തിലാണ് ചിത്ര വധുവായി ഒരുങ്ങിയത്. കാഞ്ചീവരം മഞ്ഞപ്പട്ടണിഞ്ഞ് ആഭരണവിഭൂഷിതയായി മസിൽ പെരുപ്പിച്ച് നിൽക്കുന്ന ചിത്രയാണ് ഫോട്ടോകളിൽ. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ലുക്കിന് അനുയോജ്യമായി മെറൂൺ ലിപ്സ്റ്റിക്ക് ധരിച്ചതിനൊപ്പം വാലിട്ട് കണ്ണെഴുതിയിട്ടുമുണ്ട്.
കൈകളിലെയും തോളിലെയും മസിലുകൾ കാണുന്നതിന് അനുയോജ്യമായ രീതിയിലാണ് സാരിക്ക് ബ്ലൗസ് അണിഞ്ഞിരിക്കുന്നതും. അതിനാൽ പരമ്പരാഗത രീതിയിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നതെന്നും കാണാം.ചിത്രയുടെ വിവാഹ ചിത്രങ്ങൾ വൈറലായതോടെ ബോഡി ബിൽഡർക്കും പങ്കാളി കിരൺ രാജിനും നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്