ടോക്സിക് തൊ‍ഴിൽ അന്തരീക്ഷത്തിൽ പണിയെടുക്കാനില്ല; ജോലി രാജിവെച്ച് ‘ജെൻ സി’ ജീവനക്കാരി

കോണ്ടൻ്റ് മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റായ ‘ജെൻ സി’ ജീവനക്കാരിയുടെ ഇ – മെയിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ . ഫോർമൽ ഇമെയിൽ എ‍ഴുതുന്നതിന് പകരം പരിഹാസരൂപേണയാണ് രാജിക്കത്ത് അയച്ചത്. പ്രതിഷ്ം ഗുപ്ത എന്ന പെണ്‍കുട്ടിയാണ് തൻ്റെ രാജിക്കത്തിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ടോക്സിക് തൊ‍ഴിൽ അന്തരീക്ഷത്തെക്കുറിച്ച് പറഞ്ഞത്. ജോലി സമ്മർദം, കുറഞ്ഞ വേതനം എന്നിവയെക്കുറിച്ച് അവർ തൻ്റെ വീഡിയോയിൽ പറയുന്നുണ്ട്.
 
ക‍ഴിഞ്ഞ മാർച്ച് 9ന് ആണ് പ്രതിഷ്ം രാജിക്കത്ത് അയയ്ക്കുന്നത്. ഇന്നായിരിക്കും തൻ്റെ അവസാന ദിവസമെന്ന് അവർ പറയുന്നു. താൻ ചെയ്യുന്ന പണിക്കും ബാങ്ക് അക്കൗണ്ട് ബാലൻസും തമ്മിൽ വലിയ അന്തരമുണ്ട്. അഞ്ച് പേർ ചെയ്യുന്ന ജോലിയാണ് താൻ ചെയ്യുന്നതെന്ന് അവർ പറയുന്നു. വീഡിയോ ഷെയർ ചെയ്തിന് പിന്നാലെ യുവതി പറഞ്ഞ ജോലി ഭാരവും എന്നാൽ അതിനനുസരിച്ച് ന്യായമായ കൂലി ലഭിക്കുന്നില്ലാ എന്നതിനെക്കുറിച്ചാണ് കൂടുതൽ ചർച്ചയായത്.

വീഡിയോ ഷെയർ ചെയ്തതോടൊപ്പം തന്നെ വലിയ അടിക്കുറിപ്പും അവർ പങ്കുവെച്ചിരുന്നു. കോണ്ടൻ്റ് മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റായാണ് ജോലി ചെയ്യുന്നതെന്നും ജോലി സ്ഥലത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ മിണ്ടാതെയിരിക്കുന്നത് അത്ര നല്ലതല്ലെന്നും തുറന്നു പറയണമെന്നും അവർ പറയുന്നു. എന്നാൽ മാത്രമേ കമ്പനികള്‍ തെറ്റുകള്‍ മനസിലാക്കുകയുള്ളെന്ന് പ്രതിഷ്ഠ പറയുന്നു.