വളഞ്ഞ് പുളഞ്ഞ മനോഹരമായ പല്ലുകൾ ! ഇൻസ്റ്റാഗ്രാമിൽ വൈറലായ ചിത്രത്തിന്റെ ഉടമയെ ഒടുവില്‍ കിട്ടി

 നാം ജീവിക്കുന്ന ഭൂമിയിൽ മനുഷ്യന് കണ്ടെത്താനാവാത്ത നിരവധി അത്ഭുതങ്ങളും വിശദമായി പഠിക്കേണ്ട സംഭവങ്ങളും ഒരുപാടുണ്ട്. ഇത്തരത്തിൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചത് വളഞ്ഞും പുളഞ്ഞും ഉള്ള പല്ലുകളുടെ ചിത്രമാണ്. ഒരു ഫോട്ടോഗ്രാഫർ തന്റെ ഫോളോവേഴ്സിനെ കൗതുകത്തിലാഴ്ത്താൻ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ ചിത്രം വളരെ പെട്ടന്ന് തന്നെ വൈറലായി മാറി.

നിരവധി അക്കൗണ്ടുകള്‍ ചിത്രം റീഷെയര്‍ ചെയ്തും പോസ്റ്റിട്ടും പല്ലുകളുടെ ഉടമയായ ജീവിയെ തിരഞ്ഞു. ഒടുവില്‍ വൈറല്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫര്‍ തന്നെ പല്ലുകളുടെ ഉടമ ആരെന്ന് വ്യക്തമാക്കി പോസ്റ്റിട്ടു.അന്‍റാര്‍ട്ടിക്കന്‍ ക്രാബ് സീലാണ് പല്ലുകളുടെ ഉടമ. എന്നാല്‍ എന്തിനാണ് പല്ലുകള്‍ ഇത്തരത്തില്‍ എന്ന സംശയം ഉടലെടുത്തു. ഉടന്‍ തന്നെ ഉത്തരവും ഫോട്ടോഗ്രാഫര്‍ പങ്കുവച്ചു. മറ്റു ജീവികളെപ്പോലെ സാധാരണ പല്ലുകളല്ല ക്രാബ് ഈറ്റര്‍ സീലിനുള്ളത് ഈ പല്ലുകള്‍ സീലുകള്‍ വേട്ടയാടുന്ന ജീവികളെ അനുസരിച്ച് പരിണമിച്ചതാണ്.

ക്രാബ് ഈറ്റര്‍ സീല്‍ എന്ന പേര് തെറ്റിധരിപ്പിക്കുന്നതാണ് കാരണം ഞണ്ടുകളല്ല ഈ സീലുകളുടെ പ്രധാന ഇര. ക്രില്ലുകള്‍ എന്ന സൂക്ഷ്മ ചെമ്മീനുകളെയാണ് സീലുകള്‍ കഴിക്കുന്നത്. ക്രില്ലുകള്‍ കൂട്ടമായുള്ളിടത്ത് സീലുകള്‍ എത്തി വാ പൊളിച്ച് നീന്തുന്നു. ആവശ്യത്തിന് ക്രില്ലുകള്‍ വായിലായാല്‍ വായടച്ച് വെള്ളം ശക്തമായി വായില്‍ നിന്ന് പുറംതള്ളുന്നു. ഇവിടെയാണ് ഈ പല്ലുകള്‍ സീലുകള്‍ക്ക് ഉപകാരപ്പെടുന്നത്. പല്ലുകളുടെ വള്ളി പോലുള്ള വളവുകളില്‍ ക്രില്ലുകള്‍ കുടുങ്ങുന്നു. എന്നാല്‍ വായില്‍ കയറിയ ഉപ്പുവെള്ളം പല്ലുകള്‍ക്കിടയില്‍ അരിപ്പ പോലെ പുറത്തേക്ക് പോകുന്നു. ശേഷിക്കുന്ന ക്രില്ലുകളെ ഒന്നായി വിഴുങ്ങുക മാത്രമാണ് സീലിനുള്ള അധ്വാനം.