മമ്മൂക്കയുടെ അതേ പോസ് ; പാന്റും ഷൂസുമണിഞ്ഞ് 'മാസ്സ്' ലുക്കിൽ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

സാധാരണയായി മുണ്ടും ഷർട്ടും ധരിച്ച് തനി നാടൻ ശൈലിയിൽ പൊതുവേദികളിലും നിയമസഭാ സമ്മേളനങ്ങളിലും എത്താറുള്ള തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന്റെ പുതിയ 'സ്റ്റൈലിഷ്' ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 

 

കണ്ണൂർ: സാധാരണയായി മുണ്ടും ഷർട്ടും ധരിച്ച് തനി നാടൻ ശൈലിയിൽ പൊതുവേദികളിലും നിയമസഭാ സമ്മേളനങ്ങളിലും എത്താറുള്ള തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന്റെ പുതിയ 'സ്റ്റൈലിഷ്' ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 

വിദേശ സന്ദർശനത്തിനിടെ പകർത്തിയ എംഎൽഎയുടെ ചിത്രമാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലായിരിക്കുന്നത്. ദുബായ് കെഎംസിസിയുടെ  വേദിയിൽ പ്രസംഗ പീഠത്തിൽ ഒരു കാൽ മടക്കി ചാരി നിൽക്കുന്ന ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 

പതിവ് വേഷവിധാനങ്ങളിൽ നിന്ന് മാറി ഇളം നീല ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ച്, കൈകൾ മടക്കിവെച്ച് കൂളായാണ് എംഎൽഎ ചിത്രത്തിലുള്ളത്. 

'ചിലരുടെ സ്റ്റൈൽ അങ്ങനെയാണ്, കണ്ടാൽ അറിയാം അതൊരു പ്രത്യേക ലുക്കാണെന്ന്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.   

രസകരമായ കാര്യം, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സമാനമായ രീതിയിൽ പ്രസംഗ പീഠത്തിൽ ചാരി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് എംഎൽഎയുടെ ഈ ചിത്രവും പങ്കുവെക്കപ്പെടുന്നത്. വെള്ള ഷർട്ടും പാന്റും ചുവന്ന സ്നീക്കേഴ്സും ധരിച്ച്, പോഡിയത്തിൽ അതേ ആംഗിളിൽ സ്റ്റൈലിഷായി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രവും എംഎൽഎയുടെ ചിത്രവും ചേർത്തുവെച്ചാണ് ആരാധകർ ആഘോഷിക്കുന്നത്.  

"നാടൻ സ്റ്റൈലിൽ കാണാറുള്ള നമ്മുടെ തളിപ്പറമ്പിന്റെ എംഎൽഎ ഒരു രക്ഷയുമില്ലാത്ത മാസ്സ് ലുക്കിൽ... ഇനി അടുത്തത് നമ്മുടെ മമ്മുക്കയാണ്... രണ്ടുപേരും സ്റ്റൈലിന്റെ കാര്യത്തിൽ വേറെ ലെവൽ തന്നെ!" എന്ന കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് എംഎൽഎയുടെ ഈ പുതിയ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്. അതിൽ ചിലതു ചുവടെ 


"നാടൻ ലുക്കിൽ നിന്നും നേരെ മാസ്സ് ലുക്കിലേക്ക്! 😍 ദുബായ് വേദിയിൽ മമ്മൂക്കയുടെ അതേ സ്റ്റൈലിൽ തളിപ്പറമ്പ് എംഎൽഎ. രണ്ടുപേരുടെയും സ്വാഗ് വേറെ ലെവൽ!