ദേ കാണാതെ പോയ കുറുപ്പ്..! മുൻ മന്ത്രി ശിവന്‍കുട്ടിയുടെ 80s ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകൾ വൈറലാകുന്നു

സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും തുടങ്ങി എല്ലാവരും ഇപ്പോൾ ഈ ലൂക്ക് ട്രൈ ചെയ്യുന്നുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ മുന്‍ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അതിന് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

 

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍  തരംഗമാകുന്നത് 80കളിലെ ലൂക്കാണ്.കപ്പിൾസ് ആയും അല്ലാതെയും 80കളിലെ ലൂക്ക് ചെയ്ത ഫോട്ടോ ഇടുകയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും തുടങ്ങി എല്ലാവരും ഇപ്പോൾ ഈ ലൂക്ക് ട്രൈ ചെയ്യുന്നുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ മുന്‍ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അതിന് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ശിവന്‍കുട്ടിയെ സുകുമാരുക്കുറുപ്പുമായി താരതമ്യം ചെയ്ത് കമന്റുകള്‍ ഇട്ടത്. സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനന്റെ വെളിപ്പെടുത്തലോടെ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

'ആ വാച്ചാണ് ആദ്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്' എന്ന തലവാചകത്തോടെയാണ് ശിവന്‍ കുട്ടി 80s ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. 'സുകുമാരകുറുപ്പ് വീണ്ടും', 'സുകുമാര കുറുപ്പ് അല്ലെന്ന് ആരെങ്കിലും പറയുമോ...', '24 ടീം കാണണ്ട , സുകുമാരകുറുപ്പ് തിരുവനന്തപുരത്തുണ്ട് എന്ന് പറഞ്ഞ് ബ്രേക്കിങ് ന്യൂസ് വരും സഖാവെ'. 'ഇതാ സുകുമാര കുറുപ്പ് ഇവിടെയുണ്ട്... ', 'പേര് മാറ്റി ശിവന്‍കുട്ടി കുറുപ്പ്', 'ദേ കാണാതെ പോയ കുറുപ്പ്... പിടിക്കയാളെ...', 'ഹാഷ്മി : മര്യാദക്ക് കീഴടങ്ങുന്നതാണ് കുറുപ്പേ നിനക്ക് നല്ലത്'- എന്നിങ്ങനെ നീളുന്നു കമന്റുകള്‍.