ഓടുന്ന ട്രെയിനിൽ ഭക്ഷണത്തിന് മേൽ കാൽ; വൈറൽ വീഡിയോ

ഇന്ത്യയിലെ ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തെ കുറിച്ച്  പലവിധ ആരോപണങ്ങളുമുണ്ടാവാറുണ്ട് . ഇപ്പോഴിതാ ട്രെയിനിൽ വിൽക്കാനുള്ള ഭക്ഷണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഇന്ത്യയിലെ ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തെ കുറിച്ച്  പലവിധ ആരോപണങ്ങളുമുണ്ടാവാറുണ്ട് . ഇപ്പോഴിതാ ട്രെയിനിൽ വിൽക്കാനുള്ള ഭക്ഷണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ട്രെയിനിൽ വിൽക്കാനായി വെച്ച സമൂസകൾക്ക് മേലെ കാല് വെച്ചിരിക്കുന്ന കച്ചവടക്കാരനാണ് വീഡിയോയിലുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ വാതിലിന് അടുത്തായി നിലത്താണ് ഇയാൾ ഇരിക്കുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഇയാൾ സമൂസയിൽ കാല് വെച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച ആശങ്ക വീണ്ടും ചർച്ചയാകുകയാണ്.

അതേസമയം ഈ സംഭവം ഏത് ട്രെയിനിൽ നിന്ന് പകർത്തിയതാണെന്നോ ആരാണ് വീഡിയോയിലുള്ള കച്ചവടക്കാരൻ എന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.