ട്രെയിനിന് അടിയിൽപ്പെട്ട യുവതിയെ രക്ഷിച്ച യുവാവിനെ അഭിനന്ദിച്ച് എം.ജി.ശ്രീകുമാർ 

ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ യുവതിയെ സാഹസികമായി രക്ഷിച്ച യുവാവിനെ അഭിനന്ദിച്ച് ഗായകൻ എം.ജി.ശ്രീകുമാർ. വിഡിയോ ഉൾപ്പെടെ പോസ്റ്റ്

 

ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ യുവതിയെ സാഹസികമായി രക്ഷിച്ച യുവാവിനെ അഭിനന്ദിച്ച് ഗായകൻ എം.ജി.ശ്രീകുമാർ. വിഡിയോ ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് എം.ജി.ശ്രീകുമാർ അഭിനന്ദനം അറിയിച്ചത്. എറണാകുളം ഡിപ്പോയിലെ ഇലക്ട്രിക്കൽ ഗ്രേഡ് 1 ടെക്നിഷ്യൻ രാഘവൻ ഉണ്ണിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

എം.ജി.ശ്രീകുമാർ പങ്കുവച്ച ഫേസ്ബുക് പോസ്റ്റ്:

ഓഗസ്റ്റ് മാസം ഒമ്പതാം തീയതി രാത്രി 12.45 എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ രാജ്യറാണി എക്സ്പ്രസിൽ നിന്നും ഒരു സ്ത്രീ ഇറങ്ങുവാൻ ശ്രമിക്കുമ്പോൾ ട്രെയിനിന്റെ ഇടയിൽ പെടുകയുണ്ടായി. അവിടെ രാത്രിയിൽ  അറ്റകുറ്റപ്പണികളിൽ വ്യാപൃതനായിരുന്ന എറണാകുളം ഡിപ്പോയിലെ ഇലക്ട്രിക്കൽ ഗ്രേഡ് 1 ടെക്നീഷ്യൻ രാഘവൻ ഉണ്ണി വളരെ സന്ദർഭോചിതമായി ആ സ്ത്രീയെ രക്ഷിക്കുകയുണ്ടായി അതിനുശേഷം ഉള്ള അദ്ദേഹത്തിൻറെ കൂൾ നടപ്പാണ് ഏറ്റവും രസകരം. അഭിനന്ദനങ്ങൾ.

കമന്റ് ബോക്സിലും രാഘവൻ ഉണ്ണിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.  മറുവശത്ത്  നന്ദി പറയാതെ നടന്നു നീങ്ങിയ സ്ത്രീയെ വിമർശിച്ചും കമന്റുകൾ കാണാം. മരണത്തിൽ നിന്നു രക്ഷപ്പെട്ട സ്ത്രീയുടെ മാനസികനില നമുക്ക് മനസ്സിലാക്കാൻ കഴിയില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.  

allowfullscreen