പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കൃഷ്ണ കുമാറും കുടുംബവും; അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണോ എന്ന് സോഷ്യൽ മീഡിയ
ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Mar 21, 2026, 14:17 IST
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാർ, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിന്‍ ഗണേഷും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ''ദൈവീകം ഈ ബന്ധം. എന്ന തലക്കെട്ടോടെയാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അതേസമയം കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഹാനയുടെ കല്യാണത്തിന് ക്ഷണിക്കാന്‍ പോയതാണോ എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. നിരവധി പേരാണ് താര കുടുംബം പങ്കുവച്ച പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്.