‘പൂ’വിന്റെ ആറ്റിറ്റിയൂഡും ഗ്ലാമറുമായി വീണ്ടും കരീന

 ‘കഭി ഖുഷി കഭി ഖം’ എന്ന ചിത്രത്തിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രമായ ‘പൂ’വിന്റെ ആറ്റിറ്റിയൂഡും ഗ്ലാമറും വീണ്ടും റീക്രിയേറ്റ് ചെയ്ത് ബോളിവുഡ് സുന്ദരി കരീന കപൂർ ഖാൻ. മുംബൈയിൽ നടന്ന ഐഫ പത്രസമ്മേളനത്തിലാണ് ഓൾ-ബ്ലാക്ക് ലെതർ വസ്ത്രത്തിൽ താരം തിളങ്ങിയത്.

ദുബായ് അധിഷ്ഠിത പ്രമുഖ ലക്ഷ്വറി ഫാഷൻ ഹൗസായ ‘ക്രിസ്റ്റിന ഫിദൽസ്‌കയ’ ഡിസൈൻ ചെയ്ത ലെതർ ജാക്കറ്റും പെൻസിൽ സ്‌കർട്ടുമായിരുന്നു താരത്തിന്റെ വേഷം. പ്രശസ്ത സ്റ്റൈലിസ്റ്റ് ലക്ഷ്മി ലെഹർ ആണ് കരീനയെ സ്റ്റൈൽ ചെയ്തത്. ഡീപ്പ് വി-നെക്ക്ലൈനും സ്ട്രക്ചർഡ് ഷോൾഡറുകളുമുള്ള ഫിറ്റഡ് ലെതർ ജാക്കറ്റും, ഫ്രണ്ട് സ്ലിറ്റോട് കൂടിയ ബ്ലാക്ക് പെൻസിൽ സ്‌കർട്ടും താരത്തിന് കൂടുതൽ ബോൾഡ് ലുക്ക് നൽകി.

വസ്ത്രത്തിന്റെ ഗ്ലാസ്സി ഫിനിഷിന് ഇണങ്ങുന്ന തരത്തിൽ വളരെ മിനിമലായ ആക്‌സസറികളാണ് താരം തിരഞ്ഞെടുത്തത്. കറുത്ത പോയിന്റഡ്-ടോ പമ്പുകൾ, ചെറിയ ഡയമണ്ട് സ്റ്റഡ് ഇയറിംഗ്‌സ്, കൂളിംഗ് ഗ്ലാസ് എന്നിവ ലുക്കിന് ഒരു റെട്രോ വിന്റേജ് വൈബ് പകർന്നു.

സോഫ്റ്റ് വേവിയായി ഒതുക്കിയിട്ട മുടിയും ന്യൂഡ് ലിപ്സ്റ്റിക്കും ചേർന്ന ലളിതമായ മേക്കപ്പ് താരത്തിന്റെ ചാരുത ഇരട്ടിയാക്കി. ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ, ആത്മവിശ്വാസവും ഫാഷൻ സെൻസും കൊണ്ട് ഇന്നും ബോളിവുഡിലെ ഫാഷൻ ക്വീൻ താൻ തന്നെയാണെന്ന് ഒരിയ്ക്കൽ കൂടി തെളിയിക്കുകയാണ് കരീന കപൂർ.