117-ാം ജന്മദിനം ആഘോഷമാക്കി 2 മഹായുദ്ധങ്ങൾക്ക് സാക്ഷിയായ എഥൽ മുത്തശ്ശി

 തന്റെ 117-ാം ജന്മദിനം ആഘോഷമാക്കി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്‌തിയായ എഥൽ കേറ്റർഹാം യുകെയിലെ സറെയിലുള്ള ലേക കെയർ ഹോമിൽ വച്ചാണ് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം എഥൽ മുത്തശ്ശി ജന്മദിനം ആഘോഷമാക്കിയത്.

 

 തന്റെ 117-ാം ജന്മദിനം ആഘോഷമാക്കി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്‌തിയായ എഥൽ കേറ്റർഹാം യുകെയിലെ സറെയിലുള്ള ലേക കെയർ ഹോമിൽ വച്ചാണ് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം എഥൽ മുത്തശ്ശി ജന്മദിനം ആഘോഷമാക്കിയത്. 116-ാം വയസിൽ അന്തരിച്ച ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കനാബറോ ലൂക്കാസിന്റെ വേർപാടിനെ തുടർന്നാണ് എഥൽ മുത്തശ്ശിക്ക് ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കോർഡ് ലഭിച്ചത്.

രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പുമാണ് എഥൽ മുത്തശ്ശിയുടെ ജനനം. രണ്ട് ലോകമഹായുദ്ധങ്ങൾക്ക് എഥൽ മുത്തശ്ശി സാക്ഷിയായിട്ടുണ്ട്. എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജനിച്ചവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ
വ്യക്തിയാണ് ഇവരെന്നാണ് കരുതപ്പെടുന്നത് ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെയും എഥൽ അതിജീവിച്ചു. 2020-ൽ 110 വയസുള്ളപ്പോഴാണ് എഥൽ മുത്തശ്ശിക്ക് കോവിഡ് ബാധയേൽക്കുന്നത്. ഈ രോഗം അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തികളിൽ ഒരാളായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇവരെ അംഗീകരിച്ചിട്ടുണ്ട്. ദീർഘായുസിന്റെ കാര്യത്തിൽ എഥലിന്റെ സഹോദരിയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എഥലിൻറെ സഹോദരി ഗ്ലാഡിസ് ബാബിലാസിന്റെ ആയുസ് 104 വർഷവും 78 ദിവസവുമായിരുന്നു.