ക്ഷേത്രോത്സവത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടി; നന്ദഗോവിന്ദം ഭജൻസിനെതിരെ സൈബര്‍ ആക്രമണം

വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നന്ദഗോവിന്ദം ക്രിസ്ത്യന്‍ ഭക്തിഗാനമായ ഈ പരദേവനഹോ എന്ന ഗാനം പാടുന്നത്. ക്ഷേത്രത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച ശേഷമാണ് നന്ദഗോവിന്ദം പാട്ട് പാടുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.ക്ഷേത്രോത്സവത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

 കോട്ടയം:  വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നന്ദഗോവിന്ദം ക്രിസ്ത്യന്‍ ഭക്തിഗാനമായ ഈ പരദേവനഹോ എന്ന ഗാനം പാടുന്നത്. ക്ഷേത്രത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച ശേഷമാണ് നന്ദഗോവിന്ദം പാട്ട് പാടുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ക്ഷേത്രോത്സവത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാക്കുന്നത് ഈ ഒരുമയാണെന്നും കേരളത്തില്‍ മാത്രമേ ഇതുപോലൊന്ന് സാധ്യമാവുകയുള്ളൂവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അധിക്ഷേപവുമായെത്തുന്നുണ്ട്. നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ചവരില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുമുണ്ട്. 'ക്ഷേത്രവേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജയന്‍സ്' എന്നാണ് വിദ്യാസാഗര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.