ആട് 3 സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ നൽകി; ആറാട്ടണ്ണനെ മർദിച്ച് യുവാവ്, വീഡിയോ വൈറൽ  

ഇടപ്പള്ളിയിലെ വനിത വിനീത തിയറ്ററിൽ വച്ച് യുവാവ് സന്തോഷ് വർക്കിയ്ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു

 

കൊച്ചി:  'ആട് 3' സിനിമയ്ക്ക്  നെ​ഗറ്റീവ് റിവ്യൂ നൽകിയതിന് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന് നേരെ കയ്യേറ്റം.ഇടപ്പള്ളിയിലെ വനിത വിനീത തിയറ്ററിൽ വച്ച് യുവാവ് സന്തോഷ് വർക്കിയ്ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു.ഇതിന്റെ വിഡിയോ സോഷ്ൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വിഡിയോ വൈറലായതോടെ സന്തോഷ് വർക്കിയെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ആട് 3 സിനിമയുടെ ഇടവേളയ്ക്കിടെ ചിത്രത്തിനെതിരെ മോശം റിവ്യൂ സന്തോഷ് വർക്കി പങ്കുവച്ചിരുന്നു. പിന്നാലെ തിയറ്റർ റെസ്പോൺസ് എടുക്കാൻ വന്ന യൂട്യൂബ് ചാനലുകളോടും സന്തോഷ് നെഗറ്റീവ് റിവ്യൂ പറയുകയുണ്ടായി. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമിച്ചത്. കൊച്ചി മച്ചാൻ എന്നറിയപ്പെടുന്ന യുവാവാണ് തന്നെ ആക്രമിച്ചതെന്ന് സന്തോഷ് വർക്കി പറഞ്ഞു. ‘സ്ക്രിപ്റ്റഡാണ് എന്നൊക്കെ ആളുകള്‍ പറഞ്ഞതാണ്. ഞാന്‍ അവനെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇന്ന് ഏഴ് മണിക്കുള്ളില്‍ മാപ്പ് പറയാന്‍ പറഞ്ഞിട്ടുണ്ട്.അവനും കുറച്ച് മീഡിയക്കാരും പ്ലാന്‍ ചെയ്ത് ചെയ്തതാണെന്ന് തോന്നുന്നു. വൈറലാകാന്‍ എന്തും ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അറിയാതെ വൈറലായതാണ്’. സന്തോഷ് വർക്കി പറഞ്ഞു. ‘‘കൊച്ചി മച്ചാൻ എന്നെ ആക്രമിച്ചു. പണ്ട് പെരേരയെയും ഇയാൾ ആക്രമിച്ചിരുന്നുവെന്നും സന്തോഷ് വർക്കി പറഞ്ഞു.