'ദക്ഷിണേന്ത്യയുടെ ട്രോയ്' ; അജയ്യമായ കോട്ടയായി അറിയപ്പെടുന്ന ജിഞ്ചി ഇന്നും ചരിത്രത്തിന്റെ അഭിമാനം

 വിളുപ്പുറം ജില്ലയിലെ ജിഞ്ചി കോട്ട ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കോട്ടകളിലൊന്നായി അറിയപ്പെടുന്നു. മൂന്ന് വലിയ കുന്നുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കോട്ടയെ ബ്രിട്ടീഷുകാർ 'ട്രോയ് ഓഫ് ദ ഈസ്റ്റ്' എന്നാണ് വിശേഷിപ്പിച്ചത്.

വിജയനഗര സാമ്രാജ്യം, മറാത്ത രാജാക്കന്മാർ, മുഗൾ ഭരണാധികാരികൾ, ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ തുടങ്ങി നിരവധി ഭരണാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു ഈ കോട്ട.

800 അടി ഉയരമുള്ള കുന്നിലേക്ക് കയറിയെത്തുന്ന സഞ്ചാരികൾക്ക് പുരാതന കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ധാന്യപ്പുരകൾ, കാവൽഗോപുരങ്ങൾ, ജലസംഭരണികൾ എന്നിവ കാണാം.

ചരിത്രവും ട്രെക്കിംഗും ഒരുമിച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തമിഴ്നാട്ടിലെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ജിഞ്ചി കോട്ട.