മലപ്പുറം ജില്ലയിലെ ടൂറിസ്റ്റ് ബോട്ടുകളുടെ സർവ്വീസ് മഴക്കാലത്ത് നിർത്തി വെക്കണം
മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന വിനോദ സഞ്ചാര ബോട്ടുകൾ മൺസൂൺ കാലത്ത് കാലാവസ്ഥ അപകടകരമാകുന്ന റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പുഴയിൽ ശക്തമായ ഒഴുക്കുള്ള ദിവസങ്ങളിലും സർവ്വീസ് നിർത്തി വെക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
May 27, 2026, 19:20 IST
മലപ്പുറം : മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന വിനോദ സഞ്ചാര ബോട്ടുകൾ മൺസൂൺ കാലത്ത് കാലാവസ്ഥ അപകടകരമാകുന്ന റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പുഴയിൽ ശക്തമായ ഒഴുക്കുള്ള ദിവസങ്ങളിലും സർവ്വീസ് നിർത്തി വെക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
നിർദ്ദേശം ലംഘിച്ചു സർവ്വീസ് നടത്തുന്ന ബോട്ടുകൾക്കെതിരേയും ജീവനക്കാർക്കെതിരേയും ഇൻലാന്റ്റ് വെസ്സൽ ആക്ട് പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്യും. കെ.ഐ.വി/ഐ.വി. ലൈസൻസുള്ള സ്രാങ്ക്/മാസ്റ്റർ ബോട്ടിന്റെ സുരക്ഷ പരിശോധിക്കാതെയും മതിയായ ലൈസൻസുള്ള ജീവനക്കാരില്ലാതെയും പരിധി കവിഞ്ഞുള്ള യാത്രക്കാരെ കയറ്റിയും സർവ്വീസ് നടത്തിയാൽ ബോട്ട് പ്രവർത്തിപ്പിക്കുന്ന സ്രാങ്കിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഫോൺ- 0494- 2666058.