ടൂറിസത്തിന് ഉണർവ് ; 2026-27 സീസണിൽ പുതുക്കിയ ഗോൾഡൻ ചാരിയറ്റ്
'ഗോൾഡൻ ചാരിയറ്റ്'ആഢംബര ട്രെയിൻ ദക്ഷിണേന്ത്യയുടെ പൈതൃകവും സാംസ്കാരിക വൈഭവവും അനുഭവിക്കാൻ സഹായിക്കുന്ന പ്രശസ്ത ആഢംബര ട്രെയിൻ ഇനി പുതുക്കിയ രൂപത്തിൽ യാത്രക്കാരെ വരവേൽക്കാൻ ഒരുങ്ങുന്നു. 2026-27 സീസണിനായി നവീകരിച്ച പതിപ്പ് അവതരിപ്പിക്കുന്നതായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ പ്രഖ്യാപിച്ചു.
'ഗോൾഡൻ ചാരിയറ്റ്'ആഢംബര ട്രെയിൻ ദക്ഷിണേന്ത്യയുടെ പൈതൃകവും സാംസ്കാരിക വൈഭവവും അനുഭവിക്കാൻ സഹായിക്കുന്ന പ്രശസ്ത ആഢംബര ട്രെയിൻ ഇനി പുതുക്കിയ രൂപത്തിൽ യാത്രക്കാരെ വരവേൽക്കാൻ ഒരുങ്ങുന്നു. 2026-27 സീസണിനായി നവീകരിച്ച പതിപ്പ് അവതരിപ്പിക്കുന്നതായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ പ്രഖ്യാപിച്ചു. കൂടുതൽ അത്യാധുനിക സൗകര്യങ്ങളും മെച്ചപ്പെടുത്തിയ സേവനങ്ങളും ഉൾപ്പെടുത്തി, യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ഉയർന്ന നിലവാരത്തിലുള്ള അതിഥിസത്കാരവും നൽകുന്നതിനാണ് പുതിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.
ആധുനികമായ ഉൾക്കാഴ്ചകളോടെയും പ്രൗഢിയേറിയ അലങ്കാരങ്ങളോടെയുമാണ് ട്രെയിനിലെ കാബിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ക്രോക്കറികളും സ്മാർട്ട് ടിവി, വൈ-ഫൈ സ്ട്രീമിങ് തുടങ്ങിയ ആധുനിക വിനോദ സംവിധാനങ്ങളും കാബിനുകളിലുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്നതിനായി സി.സി.ടി.വി ക്യാമറകൾ, അത്യാധുനിക ഫയർ അലാറം സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം മികച്ച പ്രൊഫഷണൽ ജീവനക്കാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ആകെ 40 കാബിനുകളിലായി 80 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ട്രെയിനിൽ ഡബിൾ ബെഡ്, ട്വിൻ ബെഡ് സൗകര്യങ്ങളുണ്ടാകും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കാബിനും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ, അന്തർദേശീയ വിഭവങ്ങൾ വിളമ്പുന്ന 'രുചി', 'നളപാക' എന്നീ രണ്ട് ആഢംബര റെസ്റ്റോറന്റുകളും, ഫിറ്റ്നസ് സെന്ററും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.