സാമ്പ്രാണിക്കോടി തുരുത്തിൽ ഇനി മുതൽ ഓൺലൈൻ ടിക്കറ്റിംഗ്
സാമ്പ്രാണിക്കോടി തുരുത്തിൽ സന്ദർശിക്കുന്നവർ ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് എടുക്കണം. മെയ് ഒന്നുമുതൽ www.dtpckollam.com വഴിയാണ് സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ എന്നീ ടെർമിനുകളിലേക്ക് സന്ദർശകർ ബുക്ക് ചെയ്യേണ്ടത്.
May 2, 2025, 19:30 IST
കൊല്ലം : സാമ്പ്രാണിക്കോടി തുരുത്തിൽ സന്ദർശിക്കുന്നവർ ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് എടുക്കണം. മെയ് ഒന്നുമുതൽ www.dtpckollam.com വഴിയാണ് സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ എന്നീ ടെർമിനുകളിലേക്ക് സന്ദർശകർ ബുക്ക് ചെയ്യേണ്ടത്.
അത്യാവശ്യ ഘട്ടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടാകുമെങ്കിലും ജൂൺ ഒന്ന് മുതൽ സാമ്പ്രാണിക്കോടി തുരുത്തിൽ പൂർണമായും ഓൺലൈൻ ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തും.