സുസ്ഥിരവും അനുഭവവേദ്യവുമായ ടൂറിസത്തിന് ഊന്നല്‍; വയോജനങ്ങളുടെ അനുഭവസമ്പത്തും വികസനത്തിന് ഉപയോഗപ്പെടുത്തണം മന്ത്രി പി. സി. വിഷ്ണുനാഥ്
കേരളത്തില്‍ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും 70 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനുള്ള സരള്‍ നിയമം പ്രാബല്യത്തില്‍ വന്നതായി സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്.
Updated: Oct 31, 2026, 20:39 IST
പത്തനംതിട്ട : കേരളത്തില്‍ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും 70 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനുള്ള സരള്‍ നിയമം പ്രാബല്യത്തില്‍ വന്നതായി സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. നിക്ഷേപകര്‍ക്ക് നിയമപരവും പാരിസ്ഥിതികവുമായ പരിശോധനകളില്‍ ഇളവ് നല്‍കാതെ തന്നെ അനുമതി നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) രൂപീകരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജില്ലാതല സമീപനരേഖാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.