മസിനഗുഡി വഴി  ഊട്ടിക്ക്  വിട്ടാലോ? 

പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ് ഊട്ടി . യാത്ര മസിനഗുഡി വഴിയായാൽ ഊട്ടിയിലേക്കുള്ള വഴി അതിലും മനോഹരമാകും.തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി, നവംബര്‍ അവസാനമായതോടെ ഊട്ടിയിലിനി മഞ്ഞുവീഴ്ചയുടെ കാലമാണ്. രണ്ട് മാസം ഇനി ഊട്ടിയുടെ പല പുലരികളും മഞ്ഞുകൊണ്ട് മൂടും.
 

ഊട്ടി: പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ് ഊട്ടി . യാത്ര മസിനഗുഡി വഴിയായാൽ ഊട്ടിയിലേക്കുള്ള വഴി അതിലും മനോഹരമാകും.തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി, നവംബര്‍ അവസാനമായതോടെ ഊട്ടിയിലിനി മഞ്ഞുവീഴ്ചയുടെ കാലമാണ്. രണ്ട് മാസം ഇനി ഊട്ടിയുടെ പല പുലരികളും മഞ്ഞുകൊണ്ട് മൂടും.

ഞായറാഴ്ച പുലര്‍ച്ചെ ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായി. കാന്തല്‍, റേസ്‌കോഴ്‌സ്, സസ്യോദ്യാനം, തലകുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീണത്. പുലര്‍ കാലത്ത് നല്ല കുളിരും അനുഭവപ്പെട്ടു. പകല്‍സമയത്തെ വെയിലിന്റെ കാഠിന്യം അനുസരിച്ച് രാത്രി തണുപ്പും കൂടും. കഴിഞ്ഞദിവസം കുറഞ്ഞ താപനില അഞ്ചുഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ജനുവരിമാസം ആദ്യവാരത്തില്‍ കുറഞ്ഞ താപനില പൂജ്യത്തിന് താഴെ രേഖപ്പെടുത്തിയിരുന്നു.