ക്രിസ്മസ്-പുതുവർഷ ആഘോഷത്തിന് ഒരുങ്ങി കുമരകം ടൂറിസം 

കുമരകം ടൂറിസം വീണ്ടും ഹൗസ്ഫുള്‍. ബജറ്റ് ഹോട്ടലുകള്‍ ഒഴികെ മറ്റെല്ലാ റിസോര്‍ട്ടുകളും സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചും കെട്ടിടങ്ങള്‍ക്ക് നിറംപകര്‍ന്നും പൂന്തോട്ടങ്ങള്‍ മോടി കൂട്ടിയും റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്കായി സജ്ജമാക്കുന്ന കാഴ്ചയാണ് എവിടെയും
 

കുമരകം: കുമരകം ടൂറിസം വീണ്ടും ഹൗസ്ഫുള്‍. ബജറ്റ് ഹോട്ടലുകള്‍ ഒഴികെ മറ്റെല്ലാ റിസോര്‍ട്ടുകളും സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചും കെട്ടിടങ്ങള്‍ക്ക് നിറംപകര്‍ന്നും പൂന്തോട്ടങ്ങള്‍ മോടി കൂട്ടിയും റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്കായി സജ്ജമാക്കുന്ന കാഴ്ചയാണ് എവിടെയും. കേക്ക്‌
മിക്‌സിങ്ങും ആഘോഷപൂര്‍വം നടന്നു.

50 ശതമാനത്തിലധികവും വിദേശികളാണെന്ന് ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പറഞ്ഞു. 24 റിസോര്‍ട്ടുകളിലായി 900 മുറികള്‍, കുമരകം, കവണാറ്റിന്‍കര, ചീപ്പുങ്കല്‍, കൈപ്പുഴമുട്ട് ബോട്ട് ജെട്ടികളിലായി 150 ഹൗസ് ബോട്ടുകള്‍, നൂറോളം ശിക്കാര മോട്ടോര്‍ ബോട്ടുകള്‍, 20-ലേറെപരം പ്രീമിയം ഹോം സ്റ്റേകള്‍ തുടങ്ങിയവ ഇവിടെയുണ്ട്.