കെ.എസ്​.ആർ.ടി.സിക്ക്​ ഇനി എ.സി ​പ്രീമിയം ബസു​കൾ

കെ.​എ​സ്.​ആ​ർ.​ടി​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റ്​ പ്രീ​മി​യം ബ​സു​ക​ൾ ഒ​ക്ടോ​ബ​ർ പ​ത്തോ​ടെ നി​ര​ത്തു​ക​ളി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10​ ബ​സു​ക​ളാ​ണ്​ എ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം-​തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം-​പാ​ല​ക്കാ​ട്​ എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ്​ ബ​സു​ക​ൾ വി​ന്യ​സി​ക്കു​ക. എ.​സി ബ​സു​ക​ളാ​ണെ​ന്ന​താ​ണ് ഈ ​സ​ർ​വി​സു​ക​ളു​ടെ സ​വി​​ശേ​ഷ​ത. ​
 

തി​രു​വ​ന​ന്ത​പു​രം:​ കെ.​എ​സ്.​ആ​ർ.​ടി​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റ്​ പ്രീ​മി​യം ബ​സു​ക​ൾ ഒ​ക്ടോ​ബ​ർ പ​ത്തോ​ടെ നി​ര​ത്തു​ക​ളി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10​ ബ​സു​ക​ളാ​ണ്​ എ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം-​തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം-​പാ​ല​ക്കാ​ട്​ എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ്​ ബ​സു​ക​ൾ വി​ന്യ​സി​ക്കു​ക. എ.​സി ബ​സു​ക​ളാ​ണെ​ന്ന​താ​ണ് ഈ ​സ​ർ​വി​സു​ക​ളു​ടെ സ​വി​​ശേ​ഷ​ത. ​സൂ​പ്പ​ർ ഫാ​സ്റ്റ്​ കാ​റ്റ​ഗ​റി​യി​ൽ ആ​ദ്യ​മാ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ​എ.​സി ബ​സു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്.

ഒ​മ്പ​തെ​ണ്ണം റൂ​ട്ടു​ക​ളി​ലും ഒ​രെ​ണ്ണം റി​സ​ർ​വാ​യു​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. പ്രീ​മി​യം കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് ​സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളെ അ​പേ​ക്ഷി​ച്ച്​ നി​ര​ക്കി​ൽ അ​ൽ​പം വ്യ​ത്യാ​സ​മു​ണ്ടാ​കും. സൂ​പ്പ​ർ ഫാ​സ്റ്റ്​ ബ​സു​ക​ള്‍ക്ക് മു​ക​ളി​ലും എ​ക്സ്​​പ്ര​സ്​ ബ​സു​ക​ള്‍ക്ക് താ​ഴെ​യു​മാ​കും ഇ​വ​യു​ടെ സ്ഥാ​നം. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പൂ​ർ​ണ​മാ​യി എ.​സി​യി​ലേ​ക്ക്​ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ നീ​ക്കം. ഇ​നി 30 പ്രീ​മി​യം ബ​സു​ക​ൾ കൂ​ടി സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ​ക്കാ​യി എ​ത്തു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​ർ​ക്ക്​​ 1.5 ജി.​ബി ഇ​ന്‍റ​ർ​നെ​റ്റ്​ ഡേ​റ്റ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന​താ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ വേ​ഗം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്ക​ണ​മെ​ന്ന​തി​നാ​ൽ സ്​​റ്റോ​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രി​ക്കും. സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി റി​സ​ർ​വ്​ ആ​കു​ന്ന സ​മ​യ​ങ്ങ​ൾ മ​റ്റ്​ സ്​​റ്റോ​പ്പു​ക​ളു​ണ്ടാ​കി​ല്ല. വെ​യി​റ്റി​ങ്​ ലി​സ്റ്റ്​ കു​രു​ക്ക​ട​ക്കം ട്രെ​യി​ൻ​യാ​ത്ര ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​യി തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രീ​മി​യം സ​ർ​വി​സു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ഒ​രു വ​രി​യി​ൽ നാ​ല്​ സീ​റ്റു​ക​ൾ എ​ന്ന നി​ല​യി​ൽ ആ​കെ 40 സീ​റ്റു​ക​ളാ​ണു​ണ്ടാ​വു​ക. പു​ഷ്ബാ​ക്ക് സീ​റ്റു​ക​ളാ​ണെ​ല്ലാം. ഓ​രോ സീ​റ്റി​ലും പ്ര​ത്യേ​കം സീ​റ്റ്​ ബെ​ല്‍റ്റു​ക​ൾ, ഉ​യ​ര്‍ന്ന ലെ​ഗ് സ്പേ​സ് എ​ന്നി​വ മ​റ്റു​ സ​വി​ശേ​ഷ​ത​ക​ൾ. തി​രു​വ​ന​ന്ത​പ​രും-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ ഇ​വ റെ​ഗു​ല​ർ സ​ർ​വി​സി​നാ​യി നി​യോ​ഗി​ക്കു​ന്ന​ത്.

ഷാ​സി വാ​ങ്ങി ബോ​ഡി പ​ണി​യു​ന്ന​തി​ന്​ പ​ക​രം ബോ​ഡി​യോ​ട്​ കൂ​ടി​യാ​ണ്​ പു​തി​യ ബ​സു​ക​ളെ​ത്തു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​ത്ത​ന്നെ ഉ​റ​പ്പു​വു​രു​ത്തും. സ്കാ​നി​യ​ക​ളെ പോ​ലെ വി​ല​കൂ​ടി​യ ബ​സ്​ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​നി വേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ മ​ന്ത്രി ഗ​ണേ​ഷ്​​കു​മാ​റി​ന്‍റെ നി​ർ​ദേ​ശം. സ്കാ​നി​യ​യു​ടെ ഒ​രു ഗി​യ​ർ​ബോ​ക്സ്​ ത​ക​രാ​റി​ലാ​യാ​ൽ മാ​റ്റി​വാ​ങ്ങാ​ൻ 12 ല​ക്ഷം രൂ​പ​യാ​ണ്​ ചെ​ല​വ്. പ​ണം ക​ണ്ടെ​ത്തി​യാ​ലും സ്​​പെ​യ​ർ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.