റിപ്പബ്ലിക് ദിനത്തില്‍ കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി

26ന് രാവിലെ 10ന് എ.സി ലോ ഫ്‌ളോര്‍ ബസില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ പോയി അവിടെനിന്ന് അഞ്ചു മണിക്കൂര്‍ അറബിക്കടലില്‍ ചെലവഴിക്കുന്ന യാത്രക്ക് 4,240 രൂപയാണ് നിരക്ക്. 

 

കൊല്ലം: റിപ്പബ്ലിക് ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയും ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ചേര്‍ന്ന് കപ്പല്‍ യാത്ര സംഘടിപ്പിക്കും. 26ന് രാവിലെ 10ന് എ.സി ലോ ഫ്‌ളോര്‍ ബസില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ പോയി അവിടെനിന്ന് അഞ്ചു മണിക്കൂര്‍ അറബിക്കടലില്‍ ചെലവഴിക്കുന്ന യാത്രക്ക് 4,240 രൂപയാണ് നിരക്ക്. 

ഡെക്കില്‍ നിന്നുള്ള അസ്തമയ കാഴ്ചയും ഡി.ജെ മ്യൂസിക്, ഗെയിമുകള്‍, മറ്റു വിനോദങ്ങള്‍ എന്നിവയും ബുഫെ ഡിന്നറും ഉണ്ടാകും. രാത്രി 12.30ഓടെ കൊല്ലത്ത് തിരിച്ചെത്തും.

ജനുവരി 25ന് മൂന്നാര്‍, ഇലവീഴാ പൂഞ്ചിറ യാത്രകളും 26ന് റോസ്മല, 27ന് ഗവി, 31ന് പാലക്കാട് യാത്രകളും കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നുണ്ട്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9747969768, 9495440444 നമ്പറുകളില്‍ ബന്ധപ്പെടാം.