ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ പാക്കേജ്
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രത്യേക ബസ് സൗകര്യം ഒരുക്കി. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്ക് കൊല്ലം ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടന യാത്ര ഭക്തരെ പമ്പയില്‍ എത്തിച്ച് ദര്‍ശന ശേഷം തിരികെ വരുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രത്യേക ബസ് സൗകര്യം ഒരുക്കി. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്ക് കൊല്ലം ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടന യാത്ര ഭക്തരെ പമ്പയില്‍ എത്തിച്ച് ദര്‍ശന ശേഷം തിരികെ വരുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
ഒരു യാത്രക്കാരന് നിലക്കല്‍ വഴി പമ്പയ്ക്കുള്ള ട്രിപ്പിന് 600 രൂപയും എരുമേലി വഴിയുള്ള യാത്രയ്ക്ക് 640 രൂപയുമാണ് ചാര്‍ജ്. ഇതുകൂടാതെ ഒരു ബസ് പൂര്‍ണമായും ബുക്ക് ചെയ്യുന്ന ഗ്രൂപ്പിന് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റി തിരികെ കൊണ്ടു വിടുന്ന പാക്കേജും ഉണ്ട്..
കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശാസ്താ ക്ഷേത്ര തീര്‍ത്ഥാടനവും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 30, ഡിസംബര്‍ 7, 14 തീയതികളിലാണ് ശാസ്താ ക്ഷേത്ര തീര്‍ത്ഥാടനം. രാവിലെ അഞ്ചു മണിക്ക് കൊല്ലത്തു നിന്നും ആരംഭിക്കുന്ന യാത്ര രാത്രി ഒന്‍പതോടെ മടങ്ങി എത്തും. 670 രൂപയാണ് ചാര്‍ജ്.
തീര്‍ത്ഥാടന യാത്രകള്‍ കൂടാതെ ഡിസംബര്‍ 15 വരെയുള്ള ഉല്ലാസ യാത്ര കലണ്ടറും ബിറ്റിസി പ്രസിദ്ധീകരിച്ചു. നവംബര്‍ 29 ന്റെ കപ്പല്‍ യാത്ര രാവിലെ 10 മണിക്ക് കൊല്ലം ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിക്കും. എ. സി ലോഫ്‌ലോര്‍ ബസ്സില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ എത്തിയശേഷം അവിടെനിന്നും 5 മണിക്കൂര്‍ ക്രൂയിസ് കപ്പലില്‍ അറബിക്കടലില്‍ യാത്ര ചെയ്യുന്ന ട്രിപ്പിനു 4240 രൂപ ആണ് ചാര്‍ജ്..
ഗവിയിലേക്കുള്ള നവംബര്‍ 30, ഡിസംബര്‍ 9 തീയതികളിലെ ഉല്ലാസയാത്രയ്ക്ക് 1750 രൂപ ആണ് നിരക്ക്. ഡിസംബര്‍ 1 നും 14 നും മെട്രോ വൈബ്‌സ് യാത്ര ഉണ്ട്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വാട്ടര്‍ മെട്രോ, റെയില്‍ മെട്രോ, ലുലു മാള്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രക്ക് 870 രൂപയാണ് നിരക്ക്.
ഡിസംബര്‍ 7 നു ഇല്ലിക്കല്‍ കല്ല്, പൊന്മുടി എന്നിവയും ഡിസംബര്‍ 8 നു വാഗമണ്‍, റോസ്മല എന്നീ യാത്രകളും ഉണ്ടായിരിക്കും. ഡിസംബര്‍ 14 ന്റെ മൂന്നാര്‍ യാത്രക്ക് 1730 രൂപയാണ് നിരക്ക്. ഫോണ്‍: 9747969768, 9495440444.