കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ മൂന്നാർ യാത്ര ജൂൺ അഞ്ചിന്
കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് മൂന്നാർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. അഞ്ചിന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് എട്ടിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിൽ ആണ് യാത്ര.
Jun 2, 2026, 19:46 IST
കണ്ണൂർ : കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് മൂന്നാർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. അഞ്ചിന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് എട്ടിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിൽ ആണ് യാത്ര.
മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങൾ ആണ് യാത്രയിൽ ഉൾപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9496403062, 9745534123