കെഎസ്ആർടിസി: ഓഗസ്റ്റ് മാസത്തിലെ ബജറ്റ് ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചു
ഓഗസ്റ്റ് മാസത്തിൽ സഞ്ചാരികൾക്കായി ആകർഷകമായ ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (മലപ്പുറം യൂണിറ്റ്). മൂന്നാർ-വട്ടവട, മലക്കപ്പാറ, മൈസൂരു, ഗവി, ഗൊവ, വയനാട്, നെല്ലിയാമ്പതി, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കൽ കല്ല്, കുമരകം ഹൗസ് ബോട്ട്, കൊച്ചി,
Jul 30, 2026, 19:15 IST
മലപ്പുറം : ഓഗസ്റ്റ് മാസത്തിൽ സഞ്ചാരികൾക്കായി ആകർഷകമായ ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (മലപ്പുറം യൂണിറ്റ്). മൂന്നാർ-വട്ടവട, മലക്കപ്പാറ, മൈസൂരു, ഗവി, ഗൊവ, വയനാട്, നെല്ലിയാമ്പതി, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കൽ കല്ല്, കുമരകം ഹൗസ് ബോട്ട്, കൊച്ചി,
ഹൈദരാബാദ്, വാഗമൺ, പൈതൽമല തുടങ്ങി ഒട്ടേറെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് മലപ്പുറത്തുനിന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ യാത്രയും താമസവുമടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 9400128856, 9188938531 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.