കാസര്‍കോട് തീരദേശ ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും
കാസര്‍കോട് : കാസര്‍കോട് ബീച്ച് വികസനത്തിന് ഒരു മാസത്തിനകം നഗരസഭയുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കാൻ ഡി.ടി.പി.സിക്ക് നിർദ്ദേശം നൽകി.ചെമ്പരിക്ക ബീച്ചില്‍ സൗന്ദര്യവത്കരണത്തിന് തീരദേശ നിയന്ത്രണ അനുമതി ലഭിച്ചാല്‍ ഉടന്‍ അടിസ്ഥാനവികസന സൗകര്യങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും. ടോയ്ലറ്റ്, പാർക്കിംഗ്,കിയോസ്ക്ക്, ലൈറ്റിംഗ് എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
കാസര്‍കോട് ലൈറ്റ് ഹൗസിലെ സന്ദര്‍ശന സമയം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ മാത്രമാണ് ഇവിടെ പ്രവേശനം. ഇത് മറ്റ് പ്രധാന ലൈറ്റ് ഹൗസുകളിലേതുപോലെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കാന്‍ അനുമതി തേടി ലൈറ്റ് ഷിപ്പ്‌സ് ആന്റ് ലൈറ്റ് ഹൗസ് ഡയറക്ടര്‍ക്ക് കത്തയക്കും. ജില്ലാകളക്ടറുടെ നെല്ലിക്കുന്ന്, ചെമ്പരിക്ക ബീച്ച്, കാസര്‍കോട് ലൈറ്റ് ഹൗസ് സന്ദര്‍ശനങ്ങളെ തുടര്‍ന്നാണ് നടപടി. ബാവിക്കര ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ പദ്ധതികള്‍ വിവരിച്ചു. ടൂറിസം എ.ടി.ഐ.ഒ അഞ്ചു മോഹന്‍, നിര്‍മ്മിതി ജനറല്‍ മാനേജര്‍ ഇ.പി രാജ്മോഹന്‍, കെ.ഡി.പി പ്രൊജക്ട് അസിസ്റ്റന്റ് അബ്ദുള്‍ സാബിദ്, കെല്‍, സില്‍ക് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.